Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം-വൈക്കം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന്
06/08/2019

വൈക്കം: ടി.വി പുരം-വൈക്കം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് ടി.വി പുരം സൗത്ത് മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ചാണ് പ്രദേശവാസികള്‍ യാത്ര ചെയ്യുന്നത്. ടി.വി പുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ പുറത്തുനിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും ടി.വി പുരത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി സുജിത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അമല്‍ കൃഷ്ണ (പ്രസിഡന്റ്), ജീവന്‍ ബാബു (വൈസ് പ്രസിഡന്റ്), കെ.സി സുധീന്ദ്ര മോഹന്‍ (സെക്രട്ടറി), ബദരീനാഥ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.