Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷകരുടെ ഉദയനാപുരം ഈസ്റ്റ് മേഖലാ കണ്‍വന്‍ഷന്‍ നടത്തി
06/08/2019
ക്ഷീരകര്‍ഷകരുടെ ഉദയനാപുരം ഈസ്റ്റ് മേഖലാ കണ്‍വന്‍ഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷീരകര്‍ഷകരുടെ ഉദയനാപുരം ഈസ്റ്റ് മേഖലാ കണ്‍വന്‍ഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വര്‍ധിപ്പിച്ച കാലിത്തീറ്റ വില പിന്‍വലിക്കുക, കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്‌സിഡി ഏര്‍പ്പെടുത്തുക, സംഘങ്ങളില്‍ അളക്കുന്ന പാലിന്റെ വില വര്‍ധിപ്പിക്കുക, ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ നടത്തുന്ന താലൂക്ക് ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എം.ഡി.ബാബുരാജ്, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍, കെ.കെ ചന്ദ്രബാബു, അനി ചെള്ളാങ്കല്‍, സാബു പി.മണലൊടി, കെ.രമേശന്‍, കെ.എം വിനോഭായ് എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരവികസന ഓഫീസര്‍ സിന്ധു ക്ലാസ് എടുത്തു. ഭാരവാഹികളായി പി.കെ മുരളീധരന്‍ (പ്രസിഡന്റ്), സുരേഷ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.