Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീ മഹാദേവ കോളേജില്‍ ഐ.ടി ക്ലബ്ബ് ഉദ്ഘാടനം
06/08/2019
വൈക്കം ശ്രീ മഹാദേവ കോളേജില്‍ ഐ.ടി ക്ലബ്ബ് ഉദ്ഘാടനം ഗഗന്‍യാന്‍ ഡയറക്ടര്‍ ഡോ. എസ്.ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍വഹിക്കുന്നു.

വൈക്കം: ലോക ബഹിരാകാശ ചരിത്രത്തില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് ഇന്‍ഡ്യ കൈവരിച്ചതെന്ന് ഗഗന്‍യാന്‍ ഡയറക്ടറും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എസ്.ഉണ്ണികൃഷ്ണന്‍ നായര്‍. വൈക്കം ശ്രീ മഹാദേവ കോളേജില്‍ ഐ.ടി ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ അധ്യക്ഷനായി. 'യുവര്‍ ലൈഫ്, ഔവര്‍ ഇന്‍സ്പിരേഷന്‍' എന്ന പ്രഭാഷണ പരമ്പരക്കും ഗഗന്‍യാന്‍ ഡയറക്ടര്‍ തുടക്കം കുറിച്ചു. അഡൈ്വസറി ബോര്‍ഡ് അംഗം ഹരിവര്‍മ രാമവര്‍മ, നവകുമാരന്‍ നായര്‍, മാനേജര്‍ ബി.മായ, വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, പ്രൊഫ. ലീനാ നായര്‍, കെ.കെ ബേബി, പി.ജി.എം നായര്‍, എം.എ അനൂപ്, ആദര്‍ശ് എം.നായര്‍, ഗീതു, പി.ആര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബഹിരാകാശ രംഗത്തെ ഭാരതത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനവും നടന്നു.