Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ടുകര്‍മ്മം നടത്തി
05/08/2019
ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ 19ന് തുടങ്ങുന്ന കനകധാരായജ്ഞത്തിന്റെയും ലക്ഷാര്‍ച്ചനയുടെയും കാല്‍നാട്ടുകര്‍മ്മം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ 19ന് തുടങ്ങുന്ന കനകധാരായജ്ഞത്തിന്റെയും ലക്ഷാര്‍ച്ചനയുടെയും വേദിയുടെ കാല്‍നാട്ടുകര്‍മ്മം ക്ഷേത്രം തന്ത്രി മോനാട്ടില്ലാത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ചെറിയകൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി സുധീഷ് നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തിന്റെ തെക്കേമുറ്റത്ത് വലിയ നെടുമ്പുര കെട്ടിയാണ് ഏഴ് ദിവസം നീളുന്ന കനകധാരായജ്ഞവും ലക്ഷാര്‍ച്ചനയും നടത്തുന്നത്. 18ന് വൈകിട്ട് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും യജ്ഞവേദിയിലേക്ക് വിഗ്രഹഘോഷയാത്ര പുറപ്പെടും. 5.30ന് ആഴ്‌വഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍ യജ്ഞത്തിന്റെ ദീപപ്രകാശനം നിര്‍വഹിക്കും. മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ആമേടമംഗലം ശ്രീധരന്‍ നമ്പൂതിരി, റ്റി.ഡി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങികള്‍ക്ക് മുഖ്യകാര്‍മ്മികരാകും. 19ന് രാവിലെ 5ന് തുടങ്ങുന്ന ഗണപതിഹോമത്തിന് സൂര്യകാലടിമന പരമേശ്വരന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികനാകും. മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കനകധാരയജ്ഞവും ലക്ഷാര്‍ച്ചനയും തുടങ്ങും. വൈകിട്ട് 7ന് ഗുരുവായൂര്‍ ക്ഷേത്രം മുന്‍മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ആദ്ധാത്മികപ്രഭാഷണം നടത്തും. 20ന് രാവിലെ 5.30ന് മഹാമൃത്യുജ്ഞയ ഹോമം, വൈകിട്ട് 5ന് ലക്ഷാര്‍ച്ചനയും കനകധാരായജ്ഞവും, 7ന് വൈക്കം ക്ഷേത്ര മേല്‍ശാന്തി റ്റി.ഡി നാരായണന്‍ നമ്പൂതിരിയുടെ സംഗീതസദസ്സ്, 21ന് രാവിലെ 5.30ന് നവഗ്രഹശാന്തി ഹോമം, വൈകിട്ട് 7ന് ആദ്ധാത്മിക പ്രഭാഷണം, 22ന് രാവിലെ 5ന് കലശപൂജ, 5.30ന് മഹാധന്വന്തരീഹോമം, വൈകിട്ട് 7ന് ഭജന്‍സ്, 23ന് രാവിലെ 5.30ന് സ്വയംവരപാര്‍വ്വതി പൂജ, വൈകിട്ട് 7ന് കുറത്തിയാട്ടം, 24ന് രാവിലെ 5.30ന് മഹാശനീശ്വരപൂജ, വൈകിട്ട് 7ന് നൃത്തനാടകം, 25ന് രാവിലെ 5.30ന് മഹാസുകൃതഹോമം, 11.30ന് സൗന്ദര്യലഹരി, 12.30ന് പ്രസാദം ഊട്ട്, വൈകിട്ട് 5ന് വേല എഴുന്നള്ളിപ്പ്, വേലകളി, 6ന് ദീപക്കാഴ്ച തുടര്‍ന്ന് മഹാപ്രസാദമൂട്ട് എന്നിവയും നടക്കും.