Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാബ്ദിയാഘോഷം ഉദ്ഘാടനം നടത്തി
05/08/2019
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഇടവക രൂപീകരണത്തിന്റെ ശതാബ്ദിയാഘോഷം ബിഷപ്പ് മാര്‍ മാത്യൂ വാണിയകിഴക്കേല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗതാബ്ദിയാഘോഷം ദൈവാനുഗ്രഹത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരിഞ്ഞുനോക്കുവാനും തെരഞ്ഞെടുക്കാനും നന്ദി പറയുവാനും ആഘോഷം വിലപ്പെട്ടതാണെന്നും ബിഷപ്പ് മാര്‍ മാത്യൂ വാണിയകിഴക്കേല്‍ പറഞ്ഞു. തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഇടവക രൂപീകരണത്തിന്റെ നൂറ് ദിവസം നീളുന്ന ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ഫ്രാങ്കോ ചൂണ്ടേല്‍, ഫാ. സെബാസ്റ്റ്യന്‍ വണ്ടാനാംതടത്തില്‍, ഫാ.മാത്യൂ മാന്തുരുത്തില്‍, പള്ളിഭാരവാഹികളായ ജോയി ചെത്തിയില്‍, ജേക്കബ് മണലേഴത്ത്, റോജന്‍ ആറ്റുപുറം, ബാബു കുണ്ടകശ്ശേരി, ജോസഫ് കാട്ടുമന, ടോമി നായ്ക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.