Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ വ്യാപാരികള്‍ ഏഴിനു കടകള്‍ അടച്ചു കളക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തും.
05/08/2019

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ഏഴിനു കടകള്‍ അടച്ചു കളക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തും. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാനിയമം നടപ്പിലായി കണ്ടു വര്‍ഷം പിന്നിട്ടെങ്കിലും വാതില്‍പ്പടിയില്‍ തൂക്ക കൃത്യതയോടെ റേഷന്‍ നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല. ഗുണഭോക്താവിനു ഗുണപരമായ വിധത്തില്‍ റേഷന്‍ വിഹിതം ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം. വേതന പാക്കേജ് കാലാനുസൃതമായി പരിഷ്‌കരിക്കുക, സെയില്‍സ്മാന്‍ വേതനം, കടവാടക, വൈദ്യുത ചാര്‍ജ്, വെട്ടിക്കുറച്ച ഭക്ഷ്യധാന്യവും മണ്ണെണ്ണയും എന്നിവ അനുവദിക്കുക, വേതനം യഥാസമയം ലഭ്യമാക്കുക, ഷോര്‍ട്ടേജും ലീക്കേജും അനുവദിക്കുക, ഒരു വ്യാപാരത്തിന് ഒരു ലൈസന്‍സ് അനുവദിക്കുകയും താത്കാലിക ലൈസന്‍സികളെ സ്ഥിരപ്പെടുത്തുകയും ചെയ്യുക, ലൈസന്‍സികള്‍ക്കു വേണ്ടാത്ത കടകള്‍ സെയില്‍സ്മാന്‍മാര്‍ക്കു നല്‍കുക, ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ഭക്ഷ്യധാന്യങ്ങള്‍ ഇ പോസുമായി ബന്ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജോസഫ്, സെക്രട്ടറി രാജു പി.കുര്യന്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.