Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂണിറ്റ് സമ്മേളനം നടത്തി
05/08/2019

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ടി.വി പുരം നോര്‍ത്ത് യൂണിറ്റ് സമ്മേളനം ചെമ്മനത്തുകരയില്‍ നടന്നു. ഏരിയാ കമ്മിറ്റി അംഗം പി.ആര്‍ സാബു ഉദ്ഘാടനം ചെയ്തു. വയലിനിസ്റ്റ് വൈക്കം മനോജ് അധ്യക്ഷത വഹിച്ചു. സി.പി.എം ടി.വി പുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്‍ സഹജന്‍, കെ.കെ ശശികുമാര്‍, നോജി ജോസഫ്, അനിയമ്മ അശോകന്‍, ശാന്ത പരമേശ്വരന്‍, ഷിബു കോമ്പാറ, കവിത റെജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.വി അനിയന്‍ (പ്രസിഡന്റ്), രമണന്‍ കടമ്പറ, കവിത റെജി (വൈസ് പ്രസിഡന്റുമാര്‍), വൈക്കം മനോജ് (സെക്രട്ടറി), വി.ജിതിന്‍, എം.സമീര (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.