Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മാതൃസംഗമം നടത്തി
05/08/2019
അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മാതൃസംഗമം കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മാതൃസംഗമം കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രത്‌നശ്രീ അയ്യരെ ചടങ്ങില്‍ അനുമോദിച്ചു. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സുലോചന കണ്ണാട്ട് അധ്യക്ഷത വഹിച്ചു. പ്രൊഫ. ടി.ഗീത, പ്രൊഫ. കെ.എസ് ഇന്ദു, ബീന അശോകന്‍, പി.ആര്‍ ബിജി, ശകുന്തള രാജു, ഇന്ദിരാദേവി അന്തര്‍ജനം, സത്രനിര്‍വഹണ സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി.നായര്‍, സത്രസമിതി ജനറല്‍ സെക്രട്ടറി ടി.ജി പത്മനാഭന്‍ നായര്‍, ടി.നന്ദകുമാര്‍, ടി.അംബുജാക്ഷന്‍ നായര്‍, ജി.സോമകുമാര്‍, എസ്. ശ്രീനി, ഷീജാ സാബു, ശ്രീലേഖ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.