Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഞ്ജനേയ പൂജ നടത്തി.
05/08/2019
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠത്തില്‍ നടന്ന സര്‍വവിദ്യാപ്രദായക ആഞ്ജനേയ പൂജ.

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ-ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണ ചടങ്ങുകളുടെ ഭാഗമായി വിദ്യാവിജയത്തിനായി സര്‍വവിദ്യാ പ്രദായക ആഞ്ജനേയ പൂജ നടത്തി. മഠാതിപതി രാമചന്ദ്രസ്വാമികളുടെ നേതൃത്വത്തില്‍ നടന്ന പൂജക്ക് ക്ഷേത്രം ശാന്തി സജേഷ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. പി.എം ബാലസുബ്രഹ്മണ്യ പിള്ള, എം.പരമേശ്വരന്‍, സി.കെ ചന്ദ്രമതി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.