Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപശിഖാപ്രയാണം നടത്തി.
05/08/2019
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി ഇടവകയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം വികാരി ഫാ. ഫ്രാങ്കോ ചൂണ്ടലിന്റെ നേതൃത്വത്തില്‍ വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: വിശുദ്ധ ഗ്രിഗോറിയോസിന്റെ നാമഥേയത്തില്‍ സ്ഥാപിതമായ തോട്ടകം പള്ളിയുടെ ഇടവക രൂപീകരണത്തിന്റെ ശതാബ്ദിയുടെ നൂറു ദിവസം നീളുന്ന ആഘോഷങ്ങളുടെ സമാരംഭം കുറിച്ച് ദീപശിഖാപ്രയാണം നടത്തി. സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വികാരി ഫാ. ജോസഫ് തെക്കിനേന്‍ തോട്ടകം പള്ളിവികാരി ഫാ. ഫ്രാങ്കോ ചൂണ്ടലിന് ദീപശിഖ കൈമാറി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റിയ പ്രയാണയാത്ര വൈകുന്നേരം 4.30ന് തോട്ടകം പള്ളിയില്‍ എത്തി. ഫൊറോന സഹവികാരി ഫാ. സിബിന്‍ മനയംപള്ളി, തോട്ടകം പള്ളി ഭാരവാഹികളായ ജോയി ചെത്തിയില്‍, ജേക്കബ് മണലേഴത്ത്, റോജന്‍ ആറ്റുപുറം, ബാബു കുണ്ടകശ്ശേരി, ഫിലിപ്പോസ്, ജോസഫ് കാട്ടുമന എന്നിവര്‍ നേതൃത്വം നല്‍കി.