കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നടത്തി
05/08/2019
വൈക്കം: മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.എസ് വേണുഗോപാല്‍, പി.വി കൃഷ്ണകുമാര്‍, മെമ്പര്‍ പി.കെ മല്ലിക, കെ.പി ജോണ്‍, ബി.ഷിജു എന്നിവര്‍ പ്രസംഗിച്ചു.