Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഞാറുനടീല്‍ നടത്തി.
03/08/2019
വടയാര്‍ ഇന്‍ഫെന്റ് ജീസസ്സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലെ കരനെല്‍കൃഷിയുടെ ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല മാര്‍ട്ടിന്‍ നിര്‍വഹിക്കുന്നു.

വൈക്കം: കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനു വേണ്ടി വടയാര്‍ ഇന്‍ഫെന്റ് ജീസസ്സ് ഹൈസ്‌ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിലം ഒരുക്കി ഞാറുനടീല്‍ നടത്തി. ഞാറുനടീലിന്റെ ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല മാര്‍ട്ടിന്‍ നിര്‍വഹിച്ചു. തലയോലപ്പറമ്പ് വി.എച്ച്.സി യില്‍ നിന്നും ലഭിച്ച ഹൃസ്വം എന്ന ഇനം ഞാറുകളാണ് നടാന്‍ ഉപയോഗിച്ചത്. 80 ദിവസത്തിനുശേഷം വിളവെടുപ്പ് നടത്താം. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ കുര്യാക്കോസിന്റെയും ജീവശാസ്ത്രവിഭാഗം അദ്ധ്യാപിക ബീനാ തോമസിന്റെയും നേതൃത്വത്തില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികളാണ് നെല്‍കൃഷി നടത്തുന്നത്. ചടങ്ങില്‍ ട്രസ്റ്റി പോള്‍ അലക്‌സ്, പി.റ്റി.എ പ്രസിഡന്റ് വിനോദ്, വൈസ് പ്രസിഡന്റ് ജോസ്, അദ്ധ്യാപകരായ ജയ്‌സണ്‍ എസ് ജോര്‍ജ്ജ്, മറിയമ്മ എം.സി, കാഞ്ചന സി.റ്റി, അനു ഡി രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.