സി.പി.ഐ കോട്ടയം ജില്ലാ മേഖലാ ലീഡേഴ്സ് ക്യാമ്പ് തുടങ്ങി.
03/08/2019
സി.പി.ഐ കോട്ടയം ജില്ല മേഖലാ ലീഡേഴ്സ് ക്യാമ്പ് സി.കെ വിശ്വനാഥന് സ്മാരക ഹാളില്‍ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സി.പി.ഐ കോട്ടയം ജില്ലാ മേഖലാ ലീഡേഴ്സ് ക്യാമ്പ് തുടങ്ങി. സി.കെ വിശ്വനാഥന് സ്മാരക ഹാളില്‍ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുഗതന് അദ്ധ്യക്ഷത വഹിച്ചു. വൈക്കം, പാല, കടുത്തുരുത്തി മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്തത്. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, പി.കെ കൃഷ്ണന്, അഡ്വ. വി.ബി ബിനു, ആര് സുശീലന്, ലീനമ്മ ഉദയകുമാര്‍, ടി.എന്‍ രമേശന്, ജോണ്‍ വി ജോസഫ്, സി.കെ ആശ എം.എല്‍.എ, കെ.അജിത്ത്, ബാബു കെ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി മുരളി, മുന്‍ എം.പി പി.പ്രസാദ്, സി.എന്‍ ജയദേവന്, മാത്യൂ വര്‍ഗ്ഗീസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.