കുടുംബസംഗമവും വാര്‍ഷികവും
03/08/2019
സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് വൈക്കം യൂണിറ്റിന്റെ കുടുംബസംഗമവും വാര്‍ഷികവും ജില്ലാ സെക്രട്ടറി തോമസ് പോത്തന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ കുടുംബസംഗമവും വാര്‍ഷികവും നടത്തി. ജില്ലാ സെക്രട്ടറി തോമസ് പോത്തന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റ്റി.കെ വിജയകുമാരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി സി.എം ദാസപ്പന് അവതരിപ്പിച്ചു. 'നന്മ വിതച്ച് നന്മ കൊയ്യാം' എന്ന വിഷയത്തെകുറിച്ച് എച്ച്.ആര് കണ്‍സള്‍ട്ടന്റ് ട്രെയിനര്‍ എ.സൈഫുദ്ദീന് ക്ലാസ്സെടുത്തു. വൈസ് പ്രസിഡന്റ് എം.ജി സോമനാഥന് നായര്‍, ട്രഷറര്‍ ജി രാമചന്ദ്രന്, ജോയിന്റ് സെക്രട്ടറി സി.റ്റി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.