Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
03/08/2019
വിവിധയാവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ അദ്ധ്യാപക ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കുക, ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, അദ്ധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസ്സിയേഷന്‍ വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി അജിത്ത്, മോഹന്‍ ഡി ബാബു, ഇ.എന്‍ ഹര്‍ഷകുമാര്‍, പി.പ്രദീപ്, കെ.ടി അനില്‍കുമാര്‍, വി.ജെ സജിമോന്‍, ജോസ് ജോസഫ്, കെ.പി മഞ്ജു, സിബി ഏലിയാസ്, സുരേഷ് കുമാര്‍, ഇടവട്ടം ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.