Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്.ആര്‍.ടി.സി ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്.
03/08/2019

വൈക്കം: ചെമ്പ് കൊച്ചങ്ങാടിയില്‍ കെഎസ്.ആര്‍.ടി.സി ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. പെട്ടി ഓട്ടോ ഡ്രൈവര്‍ നാനാടം സ്വദേശി ഇബ്രാഹിമി(60)നാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 9.15നായിരുന്നു അപകടം. നാനാടത്തു നിന്നും അടയ്ക്കയുമായി മുളന്തുരുത്തിക്കു പോയ ഓട്ടോറിക്ഷയില്‍ എറണാകുളത്തേക്കു പോയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇബ്രാഹിമിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.