Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലോത്സവം നടത്തി.
03/08/2019
ടി.വി പുരം പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബാലോത്സവം 2019 സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബാലോത്സവം നടത്തി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കവിത റെജി അധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പുരസ്‌കാര ജേതാവ് ടി.കെ.ബിജു 'ബഹിരാകാശ യാത്രയുടെ അന്‍പതാണ്ട്' എന്ന വിഷയത്തില്‍ വീഡിയോ പ്രദര്‍ശനം നടത്തി. സമാപന സമ്മേളനത്തില്‍ വിവിധ കലാസാംസ്‌കാരിക മത്സരങ്ങളില്‍ വിജയികളായ എല്‍.പി, യുപി, എച്ച്.എസ് വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വൈസ് പ്രസിഡന്റ് ബീനാ മോഹനനന്‍, രമാ ശിവദാസ്, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, എസ്.ബിജു, ഷീലാ സുരേശന്‍, ഗീതാ ജോഷി, ജീനാ തോമസ്, പഞ്ചായത്ത് സെക്രട്ടറി പ്രസന്നകുമാരി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ചന്ദ്രസേനന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ചന്ദ്രലേഖ, ലൈബ്രേറിയന്‍ പി.ആര്‍ രാജി, ബാലസഭാ കുട്ടികള്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.