Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോയിലററ് ബ്ലോക്കിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എം.പി നിര്‍വ്വഹിച്ചു.
01/03/2016
പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്ക് നവതി വര്‍ഷത്തോട് അനുബന്ധിച്ച് മൂത്തേടത്തുകാവ് ശ്രീനാരായണ എല്‍.പി. സ്‌കൂളില്‍ പണിതു കൊടുത്ത ടോയിലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എം.പി നിര്‍വ്വഹിക്കുന്നു.

പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്ക് നവതി വര്‍ഷത്തോട് അനുബന്ധിച്ച് 8 സ്‌കൂളുകളില്‍ നടത്തിയ പ്രോജക്ടിന്റെ ഭാഗമായി മൂത്തേടത്തുകാവ് ശ്രീനാരായണ എല്‍.പി. സ്‌കൂളില്‍ കുട്ടികള്‍ക്കായി 1,40,000/- രൂപ മുടക്കി പണിതു കൊടുത്ത ടോയിലററ് ബ്ലോക്കിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എം.പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. വി.കെ.ശ്രീകുമാര്‍, ബിജു കൂട്ടുങ്കല്‍, അമൃത.എസ് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ദിവ്യ.ടി.ശശി സ്വാഗതവും രഞ്ജിത്ത്.ആര്‍ നന്ദിയും പറഞ്ഞു. ബാങ്ക് സെക്രട്ടറി എന്‍.കെ.സെബാസ്റ്റ്യന്‍, ബോര്‍ഡ് മെമ്പര്‍മാരായ സ്‌കറിയ ആന്റണി, സഹദേവന്‍.പി, ജോണ്‍സണ്‍ ജോസഫ്, അനിയപ്പന്‍, രാധാമണി, ലിജിമോള്‍ തുടങ്ങിയവരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.