Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം പള്ളിയുടെ ഇടവക രൂപീകരണത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുന്നു.
02/08/2019

വൈക്കം: വിശുദ്ധ ഗ്രിഗോറിയോസിന്റെ നാമധേയത്തില്‍ സ്ഥാപിതമായ തോട്ടകം പള്ളിയുടെ ഇടവക രൂപീകരണത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുന്നു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നൂറുദിവസത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 4ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാതൃദേവാലയമായ വൈക്കം സെന്റ് ജോസഫ് ഫൊറോനപ്പള്ളിയില്‍ നിന്നും തോട്ടകം ദേവാലയത്തിലേക്ക് ദീപശിഖാപ്രയാണം നടത്തും. വൈക്കം ഫൊറോന വികാരി ഫാ.ജോസഫ് തെക്കിനേന്‍ ദീപശിഖ കൊളുത്തി തോട്ടകം പള്ളി വികാരി ഫാ.ഫ്രാങ്കോ ചൂണ്ടലിന് കൈമാറും. വാഹനങ്ങളുടെ അകമ്പടിയോടെ വൈക്കം നഗരം ചുറ്റി വൈകുന്നേരം 4.30ന് തോട്ടകംപള്ളിയില്‍ ദീപശിഖാപ്രയാണം എത്തുമ്പോള്‍ അഭിവന്ദ്യ മാര്‍ മാത്യൂ വാണിയകിഴക്കേല്‍ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ വയോജന-മാതൃ-പിതൃ-യുവജന-ബാലികാ ബാല സെമിനാറുകളും ആഗസറ്റ് 25ന് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തികൊണ്ട് ജനറല്‍ മെഡിക്കല്‍ ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണ്ണയ ദാനക്യാമ്പും നടത്തും. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ആംസ്റ്റര്‍ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ മാസം ഹൃദയപരിശോധനാ ക്യാമ്പും ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബര്‍ 17ന് നടക്കുന്ന ഇടവകതിരുനാളിനോടനുബന്ധിച്ച് ശതാബ്ദിയാഘോഷത്തിന്റെ സമാപനസമ്മേളനവും നടക്കുമെന്ന് തോട്ടകം പള്ളി വികാരി ഫാ. ഫ്രാങ്കോ ചൂണ്ടല്‍, വി.സി കൈക്കാരന്‍മാരായ ജോയി ചെത്തിയില്‍, ജേക്കബ്ബ് മണലേഴത്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റോജന്‍ മാത്യൂ, പബ്ലിസിറ്റി കണ്‍വീനര്‍ ബാബു കുണ്ടകശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.