Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമദ് ഭാഗവത മഹാസത്രനിര്‍വ്വഹണ സമിതിയുടെ മാതൃസമിതിയോഗം 4ന്
02/08/2019

വൈക്കം: 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രനിര്‍വ്വഹണ സമിതിയുടെ മാതൃസമിതിയോഗം 4ന് രാവിലെ 11 മണിക്ക് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി യോഗം ഉദ്ഘാടനം ചെയ്യും. ധീവരസഭ വനിതാ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയന്‍ അദ്ധ്യക്ഷത വഹിക്കും. സി.കെ ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. എന്‍.എസ്.എസ് കോളേജ് റിട്ട. പ്രൊഫ. ഗീത, തലയോലപ്പറമ്പ് ഡി.ബി കോളേജ് പ്രൊഫ. കെ.എസ് ഇന്ദു എന്നിവര്‍ ഭാഗവത സത്രത്തെകുറിച്ച് പ്രഭാഷണങ്ങള്‍ നടത്തും. ബീന അശോകന്‍, ശ്രീലേഖ മണിലാല്‍, ശ്രീജിനി സന്ധ്യ ബാലചന്ദ്രന്‍, ഓമന, സീമസന്തോഷ്, ശകുന്തല, ഇന്ദിരാദേവി അന്തര്‍ജ്ജനം എന്നിവര്‍ സംസാരിക്കും. സത്രസമിതി ജനറല്‍ സെക്രട്ടറി ടി.ജി പത്മനാഭന്‍ നായര്‍ മാതൃസമിതി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരണം നടത്തും. സുലോചന കണ്ണാട്ട് സ്വാഗതവും ബീന മോഹന്‍ നന്ദിയും പറയും.