Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
02/08/2019

വൈക്കം: കേരളീയരുടെ അഭിമാനമായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെയുള്ള സംഘപരിവാര്‍ ഭീഷണിക്കെതിരെ സംസ്‌കാരസാഹിതി വൈക്കം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഷിബു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.ആര്‍ സുശീലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.പി റോയി, കെ.കെ ചന്ദ്രശേഖരന്‍, ആര്‍.ചന്ദ്രസേനന്‍, കെ.കെ സചിവോത്തമന്‍, തോമസ് കുടവെച്ചൂര്‍, പി.ജോണ്‍സണ്‍, എം.കെ സുനില്‍, ഗിരിജ ജോജി, സി.വി ഡാങ്കേ, ഡി.ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.