Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം.
02/08/2019

വൈക്കം: തലയാഴം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കൊതവറയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വെള്ളം കിട്ടുന്നില്ല. ഇതുമൂലം തീരദേശത്തെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. അടിയന്തിരമായി കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അധ്യക്ഷത വഹിച്ചു. വിവേക് പ്ലാത്താനത്ത്, ജല്‍ജി വര്‍ഗീസ്, ഗംഗാധരന്‍ നായര്‍, സേവ്യര്‍ ചിറ്ററ, ബി.എല്‍ സെബാസ്റ്റ്യന്‍, യു.ബേബി, എം.ഗോപാലകൃഷ്ണന്‍, പി.ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.