Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
01/08/2019
വിവിധയാവശ്യങ്ങളുന്നയിച്ച് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വൈക്കം ഡിവിഷന്‍ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.വി ജോഷി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശമ്പളപരിഷ്‌ക്കരണം ഉടന്‍നടപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ച് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തില്‍ വൈക്കം ഡിവിഷന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.വി ജോഷി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് കെ.എസ് അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.എന്‍ അശോകന്‍, ഹരിഹരന്‍, അബ്ദുള്‍ സലാം, ലെനിന്‍, കെ.വി ബിജു എന്നിവര്‍ പ്രസംഗിച്ചു.