Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
01/08/2019

വൈക്കം: ജില്ലാ വ്യവസായ കേന്ദ്രവും തൃശൂര്‍ എം.എസ്.എം.ഇ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസോസിയേഷന്‍ വൈക്കം മേഖലാ കമ്മിറ്റിയും സംയുക്തമായി ചെറുകിട ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റുകളുടെ ഉന്നമനത്തിനായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഉല്ലല എക്‌സ് സര്‍വീസ് ഓഫീസ് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജീവ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിജു പറപ്പള്ളി അധ്യക്ഷത വഹിച്ചു. എം.എസ്.എം.ഇ ഡപ്യൂട്ടി ഡയറക്ടര്‍ കത്രീനാമ്മ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.ഐ.സി മാനേജര്‍ ജോസഫ്, ബ്ലോക്ക് വ്യവസായ ഓഫീസര്‍ ടി.ഉദയകുമാര്‍, ദ്വാരക ഉണ്ണി, സി.കെ അബ്ദുല്‍ മജീദ്, സി.സി മോഹനന്‍, ബാബു പിണ്ണാക്കനാടന്‍, അബ്ദുല്‍ മനാഫ്, പൗലോസ് മഠത്തിക്കാവില്‍, റ്റോജി തെക്കേതാനിയത്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.