Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായ്പാ വിതരണവും പ്രതിഭകളെ അനുമോദിക്കലും
01/08/2019
ബ്രഹ്മമംഗലം ഗ്രാമസ്വരാജ് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കാര്‍ഷിക വായ്പാ വിതരണവും പ്രതിഭകളെ അനുമോദിക്കലും മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്രഹ്മമംഗലം ഗ്രാമസ്വരാജ് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കാര്‍ഷിക വായ്പാ വിതരണവും പ്രതിഭകളെ അനുമോദിക്കലും മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വി പ്രകാശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ കോര്‍ ബാങ്കിങിന്റെയും മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.ജി രാജേന്ദ്രന്‍ അനുസ്മരണ പ്രസംഗം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍, ഫാര്‍മസിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. അരുണ്‍ രാജ്, ബി.എ.എം.എസ് റാങ്ക് ജേതാവ് ഡോ. ചിന്ദു, ബധിര കായിക മേളയില്‍ വെള്ളി മെഡല്‍ നേടിയ ഗൗരി മനോജ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍, വൈസ് പ്രസിഡന്റ് എം.കെ സനല്‍കുമാര്‍, ബാങ്ക് വൈസ് പ്രസിഡന്റ് വി.കെ പുഷ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാമോള്‍ സുനില്‍, ബെപ്പിച്ചന്‍, കബീര്‍ വട്ടപ്പറമ്പില്‍, ബാങ്ക് സെക്രട്ടറി എ.ജി ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.