Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തര്‍ ക്ഷേത്രസങ്കേതങ്ങളില്‍ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിയിട്ടു.
31/07/2019
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവക്ഷേത്രത്തിലെ തെക്കേമൈതാനത്ത് ഭക്തര്‍ ബലിതര്‍പ്പണം നടത്തുന്നു.

വൈക്കം: വ്രതാനുഷ്ഠാനത്തോടെ എത്തിയ ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസങ്കേതങ്ങളില്‍ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിയിട്ടു. പടിഞ്ഞാറെക്കര 127-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ ദര്‍ശനം നടത്തിയശേഷം പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. ക്ഷേത്രത്തിന്റെ തെക്കമൈതാനത്താണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്. മേല്‍ശാന്തി സിബിന്‍, ഗോകുല്‍ ശാന്തി, കണ്ണന്‍ ശാന്തി എന്നിവര്‍ കാര്‍മ്മികരായി. പ്രസിഡന്റ് ആനന്ദരാജ്, സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, ടി.എസ് സെന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രക്കുളക്കടവിലാണ് ബലിതര്‍പ്പണപൂജ നടത്തിയത്. ക്ഷേത്രം മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, മഠത്തിപ്പറമ്പ് ഷൈലേഷ്, പള്ളിപ്പാട്ട് ഇല്ലത്ത് ശ്രീധരന്‍ മൂത്തത് എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി നായര്‍, വട്ടവേലില്‍ രാധാകൃഷ്ണന്‍, ശ്രീകുമാര്‍ ലളിതാംബിക, കല്ലത്ത് രാധാമ്മ, കുറുമ്പാലില്‍ വി ബിനീഷ്, ആനന്ദകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തില്‍ വിളക്കുപന്തലില്‍ പൂര്‍വ്വികരെ സ്മരിച്ച ബലിതര്‍പ്പണം നടത്തി. മേല്‍ശാന്തി വിഷ്ണു, പുരുഷോത്തമന്‍ ശാന്തി എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ്, രമേശ് പി ദാസ്, കെ.വി പ്രസന്നന്‍, തിരുമേനി, കെ.വി പ്രകാശന്‍, ശശീന്ദ്രന്‍, പി.പി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. ചെമ്പ് ചുള്ളിമംഗലത്ത് ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കിഴക്കേപന്തലില്‍ ബലിതര്‍പ്പണപൂജകള്‍ നടത്തി. രക്ഷാധികാരി സി.കെ ചന്ദ്രഗുപ്തന്‍ ഇളയത്, സനാദനന്‍ നമ്പൂതിരി, അരവിന്ദ് ഉണ്ണികൃഷ്ണന്‍, അനന്തു നമ്പൂതിരി എന്നിവര്‍ കാര്‍മ്മികരായി