Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ പ്രകടനവും ജാഗ്രതാ സദസും സംഘടിപ്പിച്ചു.
31/07/2019

വൈക്കം: കണിച്ചേരി കോളനി കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് മാഫിയയുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കുമെതിരെ ഡി.വൈ.എഫ്.ഐ ടി.വി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ജാഗ്രതാ സദസും സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അംബരീഷ് ജി.വാസു ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്തു. ബിബിന്‍ രാജു അധ്യക്ഷത വഹിച്ചു. സി.പി.എം ടി.വി.പുരം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.ആര്‍ സഹജന്‍, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ബിന്ദു അജി, ബ്ലോക്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് സബീര്‍ ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി എ.മനാഫ്, എം.കെ ശ്രീജന്‍, സിബി ബാബു, എം.മജീഷ് എന്നിവര്‍ പ്രസംഗിച്ചു.