Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-വൈറ്റില റൂട്ടില്‍ നാല് പുതിയ ചെയിന്‍ സര്‍വ്വീസുകള്‍ തുടങ്ങി.
30/07/2019
കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയില്‍ നിന്നും തുടങ്ങിയ വൈക്കം-വൈറ്റില ചെയിന്‍ സര്‍വ്വീസിന്റെ ഫഌഗ് ഓഫ് സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയില്‍ നിന്നും വൈക്കം-വൈറ്റില റൂട്ടില്‍ നാല് പുതിയ ചെയിന്‍ സര്‍വ്വീസുകള്‍ തുടങ്ങി. രാവിലെ 4.20ന് തുടങ്ങി രാത്രി 11.45ന് അവസാനിക്കുന്ന 50 ട്രിപ്പുകളാണ് നടത്തുന്നത്. ചെങ്ങന്നൂര്‍, ചേര്‍ത്തല, ആറ്റിങ്ങല്‍ ഡിപ്പോകളില്‍ നിന്നും വൈക്കം ഡിപ്പോയ്ക്ക് നല്‍കിയ നാല് ബസുകളുപയോഗിച്ചാണ് സര്‍വ്വീസ് തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയുടെ സംരക്ഷണം ആവശ്യപ്പെട്ട് സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി നടത്തിയ ദശദിനസമരത്തെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ വിളിച്ചു നടത്തിയ അനുരഞ്ജന ചര്‍ച്ചയുടെ ഭാഗമായാണ് നാല് ബസ്സുകളും സര്‍വ്വീസുകളും അനുവദിച്ചതെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് പറഞ്ഞു. ദീര്‍ഘകാലമായി നേരിട്ടുകൊണ്ടിരിക്കുന്ന യാത്രാക്ലേശത്തിന് ഈ സര്‍വ്വീസുകള്‍ ആശ്വാസകരമാണ്. ഇന്നലെ രാവിലെ 9.30ന് സര്‍വ്വീസുകളുടെ ഫഌഗ് ഓഫ് സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. എ.ടി.ഒ അഭിലാഷ്, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി ജോസഫ്, സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എന്‍.അനില്‍ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാര്‍, ആര്‍.ബിജു, അഡ്വ. കെ.പ്രസന്നന്‍, എ.സോമന്‍ എന്നിവര്‍ പങ്കെടുത്തു.