Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോഴിയും കൂടും വിതരണം ചെയ്തു.
30/07/2019
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പാരീഷ് ഹാളില്‍ വച്ചു നടത്തിയ കോഴിയും കൂടും വിതരണം ഫൊറോനാ വികാരി ഫാ.ജോസഫ് തെക്കിനേന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ സഹൃദയ നടപ്പാക്കി വരുന്ന അതിജീവന്‍ പ്രളയാന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി 25 കൂടുംബങ്ങള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു. തോട്ടകം സെന്റ് ഗ്രിഗോറിയോസ് പാരീഷ് ഹാളില്‍ വച്ചു നടത്തിയ വിതരണം ഫൊറോനാ വികാരി ഫാ.ജോസഫ് തെക്കിനേന്‍ ഉദ്ഘാടനം ചെയ്തു. ഫാ.സെബാസ്റ്റ്യന്‍ വേങ്ങനാംതടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മൃഗപരിപാലനത്തെകുറിച്ച് എം.എന്‍ ദാസ് ക്ലസ്സെടുത്തു. കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ അമല്‍, ഡി.സി.എം.എസ് അതിരൂപതാ പ്രസിഡന്റ് എ.പി മാര്‍ട്ടിന്‍, സ്‌കറിയാ ആന്റണി, പി.പി തങ്കച്ചന്‍, ഐസക്.ജെ, രാജു, അഭിലാഷ് നടുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.