Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യൂ.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും : ഫിലിപ്പ് ജോസഫ്
01/03/2016
തലയാഴം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മററിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനും പ്രതിഭകളെ ആദരിക്കല്‍ പരിപാടിയും കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് നിര്‍വ്വഹിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യൂ.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും, വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും, ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും യൂ.ഡി.എഫ് ഗവണ്‍മെന്റ് ബഹുദൂരം മുന്‍മ്പിലാണെന്നും കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. വൈക്കം പോലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി കുടി വെളള ക്ഷാമം പരിഹരിക്കുവാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യൂ.ഡി.എഫ് ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തലയാഴം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മററിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനും പ്രതിഭകളെ ആദരിക്കല്‍ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സമൂഹത്തിന്റെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുടുംബശ്രീ പ്രവര്‍ത്തകരേയും ആദരിച്ചു. യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ്് കമ്മററി പ്രസിഡന്റ് രമേഷ് പി ദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.സനീഷ് കുമാര്‍, ഡി.സി.സി സെക്രട്ടറി ജെയ്‌ജോണ്‍ പേരയില്‍, ബി അനില്‍കുമാര്‍, ബി.എല്‍ സെബാസ്റ്റ്യന്‍, ജി.രാജീവ്, പി.വി.വിവേക്, കെ.പി.ശിവജി, യൂ.ബേബി, ടി.എന്‍.അനില്‍കുമാര്‍, ജല്‍ജിവര്‍ഗ്ഗീസ്, സേവ്യര്‍ ചിറററ, കെ.എസ് സിദ്ധാര്‍ത്ഥന്‍, വിബിമോന്‍, ടോമി കരിയ്ക്കനേഴം, ഇ.വി.അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.