Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചിത്വബോധവല്‍ക്കരണ സെമിനാറും ഗ്ലോബല്‍ ഹാന്റ് വാഷിംഗ് പരിപാടിയും
30/07/2019
ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ് നടത്തിയ ശുചിത്വ ബോധവല്‍ക്കരണ സെമിനാറും ശുചീകരണ സാധന സാമഗ്രികളുടെ വിതതരണവും റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ് ശുചിത്വബോധവല്‍ക്കരണ സെമിനാറും ഗ്ലോബല്‍ ഹാന്റ് വാഷിംഗ് പരിപാടിയും നടത്തി. പി.ടി.എ പ്രസിഡന്റ് കെ.വി വിഭാതിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടി റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ടോയ്‌ലെറ്റ് വാഷ് ചെയ്യാനുള്ള സാധന സാമഗ്രികളും വിതരണം ചെയ്തു. റോട്ടറി ക്ലബ് സെക്രട്ടറി ജോണ്‍ ജോസഫ്, സോണല്‍ ചെയര്‍മാന്‍ ജീവന്‍ ശിവറാം, ഹെഡ്മാസ്റ്റര്‍ എം.വി ഷാജി, ടി.കെ ശിവപ്രസാദ്, സന്ദീപ് വേണുഗോപാല്‍, ജോയി മാത്യൂ, രജിത എന്നിവര്‍ പ്രസംഗിച്ചു.