Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാവേലി സൂപ്പര്‍ സ്‌റ്റോര്‍ മറവന്‍തുരുത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
30/07/2019

വൈക്കം: സപ്ലൈക്കോയുടെ കീഴിലുള്ള മാവേലി സ്‌റ്റോര്‍ വിപുലമായ സൗകര്യങ്ങളോടെ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ആയി മറവന്‍തുരുത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു . സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പപഞ്ചായത്ത് അംഗം പി.സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, വൈസ് പ്രസിഡന്റ് കെ.ബി രമ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി കൃഷ്ണകുമാര്‍, പി.കെ മല്ലിക, കെ.എസ് വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഭാസ്‌ക്കരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി പ്രസാദ്, കനകമ്മ, സപ്ലൈക്കോ റീജണല്‍ മാനേജര്‍ എലിസബത്ത് ജോര്‍ജ്, സപ്ലെ ഓഫീസര്‍ പി.എന്‍ ഇന്ദിരാദേവി, ടി.എസ് താജു, മനു സിദ്ധാര്‍ത്ഥന്‍, പി.സി തങ്കരാജ്, മുബാറക്ക് എന്നിവര്‍ പ്രസംഗിച്ചു.