Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലാംകടവ്അടിയംവെട്ടിക്കാട്ട്മുക്ക് റോഡിന്റെ തീരം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി.
30/07/2019

വൈക്കം: മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു താഴ്ന്ന പാലാംകടവ്അടിയംവെട്ടിക്കാട്ട്മുക്ക് റോഡിന്റെ തീരം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനു 86 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും അനുവദിച്ചു. 225 മീറ്റര്‍ നീളത്തില്‍ റോഡ് ലെവല്‍ കരിങ്കല്‍ കെട്ടുന്നതിനുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസം നിര്‍മാണ ജോലികള്‍ ആരംഭിക്കും. 2016 ജൂണ്‍ എട്ടിനാണ് പാലാംകടവ്അടിയംതാഴപ്പള്ളി റോഡരികില്‍ നിന്ന തണല്‍ മരം പുഴയിലേക്ക് കട പുഴകി വീണ് തീരവും അനുബന്ധ റോഡും ഇടിഞ്ഞു അപകടാവസ്ഥയിലായത്. തുടര്‍ന്നു ആറിന്റെ അടിത്തട്ടില്‍ നിന്നും മണല്‍ ചാക്ക് അടുക്കി താല്‍ക്കാലികമായി തിട്ട നിര്‍മിച്ച് മാസങ്ങള്‍ക്കു ശേഷം ആണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കുണ്ടും കുഴിയുമായി റോഡും തകര്‍ന്ന നിലയില്‍ ആണ്. മുവാറ്റുപുഴ ആറ്റിലെ ജലനിരപ്പ് ഉയരുമ്പോള്‍ തലയോലപ്പറമ്പ് പഞ്ചായത്തിന്റെ പാലാംകടവ് ഭാഗത്തേക്കു വെള്ളം കയറാതെ ചിറ ആയി നിന്നിരുന്ന റോഡ് ആണ് ഇടിഞ്ഞു താഴ്ന്നത്.