Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോട്ടോര്‍ ബൈക്കിലെ പെട്രോള്‍ ഊറ്റുന്ന സംഘം സൈ്വര്യവിഹാരം നടത്തുന്നു.
29/07/2019
മോട്ടോര്‍ ബൈക്കിലെ പെട്രോള്‍ ഊറ്റുന്ന സംഘം വീട്ടുടമസ്ഥന്‍ ബഹളം വച്ചപ്പോള്‍ ഉപേക്ഷിച്ചുപോയ കന്നാസ്.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ തോട്ടകം -പൂന്തുരുത്ത് ഭാഗത്തും സമീപപ്രദേശങ്ങളിലും മോട്ടോര്‍ ബൈക്കിലെ പെട്രോള്‍ ഊറ്റുന്ന സംഘം സൈ്വര്യവിഹാരം നടത്തുന്നു. അര്‍ദ്ധരാത്രിയില്‍ എത്തുന്ന സംഘം പെട്രോള്‍ ഊറ്റിയ വിവരം വീട്ടിലുള്ളവര്‍ അറിയുന്നത് രാവിലെ വാഹനവുമായി പുറത്തേയ്ക്കുപോകുമ്പോഴാണ്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയ്ക്കുശേഷം പൂന്തുരുത്ത് ഭാഗത്തെ ഒരു വീട്ടില്‍ നിന്ന് ബൈക്കിലെ പെട്രോള്‍ ഊറ്റുന്നത് അവിചാരിതമായി വീട്ടുടമസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ബഹളം വച്ചതിനെ തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ പെട്രോള്‍ ഊറ്റിയെടുത്തുകൊണ്ടിരുന്ന കന്നാസുമുപേക്ഷിച്ച് കാറില്‍ കയറി രക്ഷപെടുകയുമായിരുന്നു. ഇവിടെ നിന്നും രക്ഷപെട്ട സംഘം തുടര്‍ന്ന് വാക്കേത്തറ ഭാഗത്തും കൊണ്ടേപ്പാലത്തിനു സമീപത്തുള്ള വീടുകളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്തതായി പ്രദേശവാസികള്‍ പറഞ്ഞു. പോലീസിന്റെ രാത്രികാല പരിശോധനകളില്‍ ഈ പ്രദേശങ്ങളില്‍ കൂടി ശ്രദ്ധകേന്ദ്രീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.