കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും
29/07/2019
ഗുരുജ്യോതി കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഗുരുജ്യോതി കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ്ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ മുതിര്‍ന്ന ദമ്പതിമാരെ സെക്രട്ടറി കെ.കെ വിജയപ്പന് ആദരിച്ചു. ലൈലാ ബാലകൃഷ്ണന്, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, കണ്‍വീനര്‍ ബിന്ദു ബിനോയ്, കൗണ്‍സിലര്‍ എസ്.ഇന്ദിരാദേവി, എം.കെ ചന്ദ്രന്, അനില്‍കുമാര്‍ പത്തിതറ, അനില്‍ പിഷാരത്ത്, യമുന എന്നിവര്‍ പ്രസംഗിച്ചു.