Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഹ്മണ സഭ ജില്ലാ സമ്മേളനവും വാര്‍ഷിക പൊതുയോഗവും
29/07/2019
കേരള ബ്രാഹ്മണ സഭ ജില്ലാ സമ്മേളനം വൈക്കത്ത് മധ്യമേഖലാ പ്രസിഡന്റ് എന്‍.രംഗനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ബ്രാഹ്മണ സഭ ജില്ലാ സമ്മേളനവും വാര്‍ഷിക പൊതുയോഗവും വൈക്കം സമൂഹം ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യ അയ്യര്‍ അധ്യക്ഷത വഹിച്ചു. മധ്യമേഖലാ പ്രസിഡന്റ് എന്‍.രംഗനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ബാലചന്ദ്രന്‍, സംസ്ഥാന സമിതി അംഗം കെ.സി കൃഷ്ണമൂര്‍ത്തി, സ്വാമിയാര്‍ മഠം പദ്ധതി പ്രസിഡന്റ് എച്ച് .രാമനാഥന്‍, എസ്.ശങ്കര്‍, ജില്ലാ സെക്രട്ടറി ജി.സുഭാഷ്, ട്രഷറര്‍ അനീഷ് രാജു, എസ്. എസ്. അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി കെ.സി കൃഷ്ണമൂര്‍ത്തി കണിച്ചേരി മഠം (പ്രസിഡന്റ്), ചന്ദ്ര ശ്രീനിവാസന്‍, ജലജ നാരായണന്‍ ( വൈസ് പ്രസിഡന്റുമാര്‍), ആര്‍.എസ് മണി (സെക്രട്ടറി), കെ.എസ് ശിവകുമാര്‍, ആര്‍.കൃഷ്ണന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍), സുബ്രഹ്മണ്യ അയ്യര്‍, എ.ശശികുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എസ്.സച്ചിദാനന്ദന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.