Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിധി സമാഹരണവും വഴിപാട് കൂപ്പണ്‍ വിതരണവും
29/07/2019
ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ നിധി സമാഹരണം വൈകണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് പരമേശ്വര കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഓഗസ്റ്റ് 23 മുതല്‍ 30 വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ നിധി സമാഹരണവും വഴിപാട് കൂപ്പണ്‍ വിതരണവും വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് പരമേശ്വര കുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് വെങ്കിടാചലം അയ്യര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ടി അശോകന്‍, വൈസ് പ്രസിഡന്റ് കെ.സോമന്‍, ബിജീഷ് കുമാര്‍, പി.ഐ ജയകുമാര്‍, ജിനി നടുമുറി, നാരായണന്‍ജി, സുരേഷ്, കെ.ആര്‍ വെങ്കിടേശ്വരന്‍, ഷിബു, മോഹനന്‍, വേലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓഗസ്റ്റ് 23നു വൈകുന്നേരം അഞ്ചിന് സപ്താഹത്തിന്റെ ദീപ പ്രകാശനം ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എന്‍.വിജയകുമാര്‍ നിര്‍വഹിക്കും. യജ്ഞാചാര്യന്‍ വൈക്കം വിജയകുമാറിന്റെ നേതൃത്വത്തിലാണ് സപ്താഹം.