Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിനിര്‍ഭരമായി സമ്പൂര്‍ണ നെയ് വിളക്കും ഭജനയും
29/07/2019
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തതിന്റെ കാര്‍മികത്വത്തില്‍ നടത്തിയ നെയ് വിളക്കും ഭജനയും.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടത്തിയ സമ്പൂര്‍ണ നെയ് വിളക്കും ഭജനയും ഭക്തിനിര്‍ഭരമായി. മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, രാധാകൃഷ്ണന്‍ ആചാരി, ശിവന്‍കുട്ടി ചെമ്പകശ്ശേരി, അനന്തകൃഷ്ണന്‍, ഹരിഹരന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി.നായര്‍, പി.സി ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.