Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബജററ് അവതരിപ്പിച്ചു.
01/03/2016
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക ബജററ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അവതരിപ്പിക്കുന്നു

കാര്‍ഷികമേഖലയുടെ പുരോഗതിയും പട്ടികജാതി വികസനവും ലക്ഷ്യമിട്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബജററ് അവതരിപ്പിച്ചു. 30,55,43,792 രൂപ വരവും, 30,47,23,091 രൂപ ചെലവും 8,20,701 രൂപ നീക്കിയിരിപ്പുമുള്ള ബജററാണ് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അവതരിപ്പിച്ചത്. പട്ടികജാതി വികസനത്തിന് 95.47 ലക്ഷവും, നെല്‍കൃഷിക്ക് 19 ലക്ഷവും, ഹരിതപച്ചക്കറിഗ്രാമം പദ്ധതിക്ക് ഒന്‍പത് ലക്ഷവും, ടൂറിസം വികസനത്തിന് അഞ്ച് ലക്ഷ രൂപയും വകയിരുത്തിയിട്ടുണ്ട്. ഐ.എ.വൈ ഭവനപദ്ധതിപ്രകാം 400 വീടുകള്‍ക്ക് 75.67 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഇടയാഴം കമ്മ്യൂണിററി ഹെല്‍ത്ത് സെന്റര്‍ നവീകരണത്തിന് 20 ലക്ഷവും ക്ഷീരവികസനത്തിനും മൃഗസംരക്ഷണത്തിനുമായി 19 ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ ടി.കെ രാജേന്ദ്രന്‍, അനിജി പ്രസാദ്, ശ്രീദേവി ജയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സാബു പി.മണലൊടി, പി.വി ഹരിക്കുട്ടന്‍, ലിജി സലഞ്ജ്‌രാജ്, പി.ശുകന്തള, ടി.എസ് സെബാസ്റ്റ്യന്‍. ബി.ഡി.ഒ സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.