Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏകദിന എക്‌സി. ക്യാമ്പ് നടത്തി
29/07/2019
തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന നേതൃത്വക്യാമ്പ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാണ് ഇന്നു രാജ്യം ഭരിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏകദിന എക്‌സി. ക്യാമ്പ് ചെമ്പ് കാട്ടിക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തു നിലവിലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഒരുമിച്ചു നില്‍ക്കേണ്ട കാലഘട്ടമാണിത്. സ്വാതന്ത്യസമരത്തില്‍ കാണിച്ചതിനേക്കാള്‍ ജാഗ്രതയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനാധിപത്യത്തെയും, മതേതരത്വത്തെയും കാത്തു സൂക്ഷിക്കണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി സിബിച്ചന്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി, ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി.സെക്രട്ടറിമാരായ പി.എ സലിം, നാട്ടകം സുരേഷ്, വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, മോഹന്‍ ഡി.ബാബു, പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, എ.സനീഷ് കുമാര്‍, യൂജിന്‍ തോമസ്, ജയ് ജോണ്‍ പേരയില്‍, എം കെ ഷിബു, വിജയമ്മ ബാബു, എന്‍.സി തോമസ്, ശശിധരന്‍ വാളവേലില്‍, കെ.കെ ഷാജി, എം.ശശി, എസ്.ജയപ്രകാശ്, ആര്‍.അനീഷ്, ടി.വി സുരേന്ദ്രന്‍, റഷീദ് മങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ഷാജി കൈനകരി ക്ലാസ് നയിച്ചു.