Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.
29/07/2019

വൈക്കം: അപ്പര്‍ കുട്ടനാടന്‍ മേഖലയുടെ പുരോഗതിക്കായി സ്ഥാപിച്ച വെച്ചൂര്‍ മോഡേണ്‍ റൈസ് മില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കിസാന്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. നിലവില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് റൈസ് മില്‍ കടന്നുപോകുന്നത്. സമീപ പഞ്ചായത്തുകളില്‍ നിന്നും നെല്ല് സംഭരിക്കാതെ കഴിഞ്ഞ രണ്ടു വര്‍ഷമായി പാലക്കാട് വഴി സൊസൈറ്റി കളുടെ പേരില്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നുമാണ് നെല്ല് സംഭരിക്കുന്നത്. എന്നാല്‍ ഈ നെല്ലും അരിയും ഗുണമേന്മ കുറവുമൂലം കെട്ടിക്കിടക്കുകയാണ്. മുന്‍കാലങ്ങളില്‍ ഔട്ട് ലെറ്റ് വഴി നാട്ടില്‍ അരി വിതരണം നടത്തിയിരുന്നെങ്കിലും ഉന്നതതല ഇടപെടല്‍മൂലം ഇപ്പോള്‍ സിവില്‍ സപ്ലൈസ് വഴിയാണ് വില്‍പ്പന. നാട്ടിലെ കര്‍ഷകരുടെ നെല്ല് എടുക്കാന്‍ റൈസ് മില്‍ അധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓഗസ്റ്റ് നാലിനു വെച്ചൂരില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുമെന്നും 'സേവ് മോഡേണ്‍ റൈസ് മില്‍' എന്നപേരില്‍ സംരക്ഷണ സമിതി രൂപീകരിക്കുമെന്നും കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഐ ജയകുമാര്‍ അറിയിച്ചു.