Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യനേത്ര ചികിത്സാ ക്യാമ്പ് നടത്തി
27/07/2019
അയ്യര്‍കുളങ്ങര പത്ഞ്ജലി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യനേത്ര ചികിത്സാക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അയ്യര്‍കുളങ്ങര പതഞ്ജലി റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രി കൊച്ചിന്‍ ഐ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടത്തിയ സൗജന്യനേത്ര ചികിത്സാ ക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി ജയേഷ്, ട്രഷററ്# എസ്.എസ്. സാബു, കോ-ഓര്‍ഡിനേറ്റര്‍ എന്‍.എം രാജേന്ദ്രന്‍, ഡോ.ഒളീര്‍നില, പി.ആര്‍.ഒ സി.ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശോധനയില്‍ തിമിരകരോഗം കലശലായ 22 പേരെ സൗജന്യ നിരക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.