Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് വിജയിപ്പിക്കും.
27/07/2019

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) 29നു കയര്‍ വകുപ്പ് മന്ത്രിയുടെ ആലപ്പുഴയിലെ ക്യാമ്പ് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ ഫെഡറേഷന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. കയര്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കൂലി വിഹിതത്തില്‍ വര്‍ധനവ് വരുത്തുകയും തൊഴില്‍ അവസരം വര്‍ധിപ്പിക്കുകയും ചെയ്യുക, ഉല്‍പാദനചെലവ് അടിസ്ഥാനമാക്കി കയറിനും ഉല്‍പന്നങ്ങള്‍ക്കും വില നിര്‍ണയിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തുന്നത്. ജില്ലാ പ്രസിഡന്റ് യു.ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അക്കരപ്പാടം ശശി, മോഹന്‍ ഡി.ബാബു, ശ്രീലേഖാ സത്യന്‍, ജഗദ അപ്പുക്കുട്ടന്‍, പത്മജ മധുസൂദനന്‍, പി.ആര്‍ രത്‌നപ്പന്‍, കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.