Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖണ്ഡതാ യാത്രയും കാര്‍ഗില്‍ വിജയ ദിവസ് അനുസ്മരണവും നടത്തി.
26/07/2019
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് വടക്കേകവലയില്‍ നിന്നും സത്യാഗ്രഹ സ്മാരക ഹാളിലേക്ക് നടത്തിയ അഖണ്ഡതാ യാത്ര മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് എക്‌സ് സര്‍വ്വീസ് ലീഗല്‍ താലൂക്ക് കമ്മിറ്റിയുടെയും വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും ജീവന്‍ മോട്ടോഴ്‌സിന്റെയും നേതൃത്വത്തില്‍ അഖണ്ഡതാ യാത്രയും കാര്‍ഗില്‍ വിജയ ദിവസ് അനുസ്മരണവും നടത്തി. വടക്കേകവലയില്‍ നിന്നും സത്യാഗ്രഹ സ്മാരക ഹാളിലേക്കാണ് അഖണ്ഡതാ യാത്ര നടത്തിയത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ ഫഌഗ് ഓഫ് ചെയ്തു. റോട്ടറി പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍, സെക്രട്ടറി ജോണ്‍ ജോസഫ്, ജോസഫ് ലൂക്കോസ്, ജീവന്‍ ശിവറാം, കെ.പി റോയി, രാജന്‍ പൊതി, എക്‌സ് സര്‍വ്വീസ് ലീഗ് പ്രസിഡന്റ് കെ.ടി രാംകുമാര്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, രക്ഷാധികാരി സി.ആര്‍.ജി നായര്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.