Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന പഠനക്യാമ്പിന്റെ സമാപനസമ്മേളനം നടത്തി
26/07/2019
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ബൂത്തുതല പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പിന്റെ സമാപനസമ്മേളനം മുന്‍മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സെമസ്റ്റര്‍ പരീക്ഷകളില്‍ പോലും വിജയിക്കാത്ത എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഒന്നാം റാങ്ക് കിട്ടിയതില്‍ ദുരൂഹതയുണ്ടെന്നും പി.എസ്.സിയുടെ മേലുള്ള വിശ്വാസത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തിക്കുകയാണെന്നും മുന്‍മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഈ വിഷയം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പക്ഷോഭം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ബൂത്തുതല പ്രസിഡന്റുമാര്‍ക്കായി നടത്തിയ ഏകദിന പഠനക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, പി.പി സിബിച്ചന്‍, പി.വി പ്രസാദ്, വിവേക് പ്ലാത്താനത്ത്, അഡ്വ. വി.സമ്പത്ത് കുമാര്‍, വര്‍ഗ്ഗീസ്, ഷാജി, പി.കെ ഉത്തമന്‍, വി.ജി ജനാര്‍ദ്ദനന്‍, പി.റ്റി സുഭാഷ്, എം.ടി അനില്‍കുമാര്‍, ജോണ്‍ ജോസഫ്, കെ.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യകാല കോണ്‍ഗ്രസ് നേതാക്കളായിരുന്ന പി.വി വിശ്വനാഥന്‍, ആര്‍.ബാബുരാജ്, കെ.കെ കുട്ടപ്പന്‍, ഒ.ടി ജോസഫ്, ശ്രീരാമന്‍ വൈദ്യര്‍ എന്നിവരെ ആദരിച്ചു.