Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്ന്
26/07/2019

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി (എച്ച്.എം.സി) യോഗം ആവശ്യപ്പെട്ടു. ആശുപത്രി പരിസരത്ത് സാമൂഹികവിരുദ്ധര്‍ താവളമാക്കുകയാണ്. ആശുപത്രിയില്‍ കിടക്കുന്ന രോഗികളുടെ പേരില്‍ രാത്രി കാലങ്ങളില്‍ ഒ.പി ഭാഗത്ത് തമ്പടിക്കുന്നവരുമുണ്ടെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. രാത്രിസമയത്ത് ആശുപത്രി പരിസരത്ത് കിടന്നുറങ്ങുന്നവരെ നിരീക്ഷിക്കാന്‍ സെക്യുരിറ്റി ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. ഇതെല്ലാം കണക്കിലെടുത്താണ് ആശുപത്രിയുടെ മുന്‍വശത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എഡ്‌യ് പോസ്റ്റ് ആരംഭിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നത്. ആശുപത്രിയില്‍ ആവശ്യത്തിനു നഴ്‌സുമാര്‍ ഇല്ലെന്ന പരാതിക്ക് പരിഹാരമായി നഗരസഭ പദ്ധതിയില്‍പെടുത്തി മൂന്നു നഴ്‌സുമാരെ നിയമിക്കും. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പഴയ മോര്‍ച്ചറി കെട്ടിടം പൊളിച്ചുമാറ്റും. പുതിയ ഓപ്പറേഷന്‍ തീയറ്ററിലേക്കുള്ള റോഡിന്റെ നിര്‍മാണം മഴ മാറുന്ന മുറയ്ക്ക് ആരംഭിക്കും.യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, വി.വി സത്യന്‍, കെ.പി സതീശന്‍, പി.സോമന്‍ പിള്ള, മാധവന്‍കുട്ടി കറുകയില്‍, ശശിധരന്‍ വളവത്ത്, കരുണാകരന്‍, ടി.എ സോമന്‍, ഷീബ മോഹന്‍ദാസ്, സിന്ധു സജീവന്‍, ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ എന്നിവര്‍ പ്രസംഗിച്ചു.