Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുസ്തകങ്ങള്‍ ലൈബ്രറിക്ക് കൈമാറി
26/07/2019
സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഇറുമ്പയം തന്റെ ജന്മനാടായ ഇറുമ്പയത്തെ ടാഗോര്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറുന്നു.

വൈക്കം: മലയാള ഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഇറുമ്പയം സ്വന്തം പുസ്തക ശേഖരത്തിലെ അമൂല്യ ചരിത്രരേഖകളും മലയാള നോവല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്ന അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം ഉള്‍പ്പടെ 250ലധികം പുസ്തകങ്ങളും ജന്മനാട്ടിലെ ഇറുമ്പയം ടാഗോര്‍ ലൈബ്രറിക്ക് കൈമാറി. 1901ല്‍ ബ്രിട്ടനില്‍ അച്ചടിച്ച ചേമ്പേഴ്‌സ് ഡിക്ഷ്ണറി, 1891ല്‍ മലയാളി മാര്യേജ് കമ്മീഷന്‍ അംഗമായിരുന്ന ഒ.ചന്തുമേനോന്‍ നല്‍കിയ ഭിന്നാഭിപ്രായരേഖ എന്നിവയും ഡല്‍ഹി പുരാവസ്തുശേഖരത്തില്‍ നിന്നും സമ്പാദിച്ചതടക്കം നിരവധി വിലപ്പെട്ട രേഖകളും അദ്ദേഹം ലൈബ്രറിക്ക് കൈമാറി. ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പത്‌നി പ്രൊഫ. തെരേസ വളവി, ലൈബ്രറി രക്ഷാധികാരി കെ.കെ മാധവന്‍, പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി.എം സുനില്‍കുമാര്‍, എം.സി സുരേഷ്, എം.ബി ബൈജു എന്നിവര്‍ പങ്കെടുത്തു.