Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'മലബാറിലെ തെയ്യങ്ങള്‍' ഏകദിന ഫോട്ടോ പ്രദര്‍ശനം നടത്തും.
25/07/2019

വൈക്കം: തെയ്യങ്ങളുടെ ഫോട്ടോകളുടെ എക്‌സിബിഷനായ 'മലബാറിലെ തെയ്യങ്ങള്‍' ഏകദിന ഫോട്ടോ പ്രദര്‍ശനം നടത്തും. ഹൈദരാബാദ് സ്വദേശിനിയായ ഇന്ദുചിന്തയാണ് ഫോട്ടോഗ്രാഫി പ്രദര്‍ശനം നടത്തുന്നത്. സമസ്തകേരള സാഹിത്യപരിഷത്ത് നടത്തുന്ന വടക്കുംകൂര്‍ രാജരാജവര്‍മ്മ അനുസ്മരണം പരിപാടിയോടനുബന്ധിച്ചാണ് പ്രദര്‍ശനം നടത്തുന്നത്. വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ 27ന് രാവിലെ 10ന് ആരംഭിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേമലബാറിന്റെ തനതായ അനുഷ്ഠാന കലാരൂപങ്ങളാണ് തെയ്യങ്ങള്‍. ദേവപ്രീതിക്കായി മനുഷ്യന്‍ ദേവതാരൂപം പൂണ്ട് ഉറഞ്ഞുതുള്ളുന്ന അനുഷ്ഠാന നര്‍ത്തനങ്ങളാണിത്. ഇന്ദുചിന്ത തെയ്യത്തെകുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുകയാണ്. ഏകദേശം രണ്ടരവര്‍ഷത്തോളമായി ഇവര്‍ തെയ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. നിലവിലുള്ള നാനൂറോളം തെയ്യങ്ങളില്‍ 80-ഓളം തെയ്യങ്ങളെക്കുറിച്ച് വിശദമായി പഠിയ്ക്കുകയും കാണുകയും അതിനെകുറിച്ച് കുറിപ്പുകള്‍ തയ്യാറാക്കുകയും ഫോട്ടോ എടുത്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 'തെയ്യം മെര്‍ജിങ്ങ് വിത്ത് ഡിവൈന്‍' എന്ന പേരില്‍ ഒരു പഠനഗ്രന്ഥവും രചിച്ചിട്ടുണ്ട്. നൂറോളം തെയ്യങ്ങള്‍ ഇത്തരത്തില്‍ ചെയ്യുക എന്ന ലക്ഷ്യവുമായി രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ശ്രീമതി ഇന്ദു.