Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
25/07/2019
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സംവരണാവകാശം അട്ടിമറിച്ച് നിയമനം നടത്തുന്നതില്‍ പ്രതിഷേധിച്ച് കെ.പി.എം.എസ് വൈക്കം യൂണിയന്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തികളാക്കി നിയമനം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സി.സുശീലന്‍ അദ്ധ്യക്ഷത വഹച്ചു. സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍, സി.രാജപ്പന്‍, കെ.ശിവദാസ്, സി.കെ പുരുഷോത്തമന്‍, എം.ബാബു, പി.കെ ശശിധരന്‍, ബീനകുമാരി, എ.ഭാസ്‌ക്കരന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.