Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന പഠനക്യാമ്പ് നടത്തി
25/07/2019
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏകദിന പഠനക്യാമ്പ് കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയരാഷ്ട്രീയത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബൂത്ത് പ്രസിഡന്റുമാര്‍ക്കായി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറമ്മേല്‍ ഓഡിറ്റോറിയത്തില്‍ എം.പവിത്രന്‍ നഗറില്‍ നടന്ന ക്യാമ്പില്‍ പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജേന്ദ്രപ്രസാദ്, അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി ബാബു, അബ്ദുള്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, പി.വി പ്രസാദ്, എ.സനീഷ്‌കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, ഇടവട്ടം ജയകുമാര്‍, ബി.അനില്‍കുമാര്‍, പി.വി സുരേന്ദ്രന്‍, വി.ബിന്‍സ്, വിജയമ്മ ബാബു, സോണി സണ്ണി, പി.ഐ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.